വെള്ളറട: വെള്ളറട പോലീസ് സ്റ്റേഷനില്‍ കുന്നുകൂടിക്കിടന്ന കിടന്ന തൊണ്ടി വാഹനങ്ങളെ 'പോലീസ് സ്റ്റേഷന് ക്ലീന്‍' പദ്ധതി പ്രകാരം നീക്കം ചെയ്തു.
പൊലിസ് മേധാവിയുടെ നിര്‍ദേശാനുസരണം വാഹനങ്ങളെ മണ്ണുമാന്ത്രി യന്ത്രത്തിന്റെ സഹായത്തോടെ ടിപ്പര്‍ ലോറികളില്‍ കയറ്റി പൊലിസ് ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.
രണ്ട് ദിവസം കൊണ്ടാണ് വാഹനങ്ങള്‍ നീക്കംചെയ്യല്‍ പൂര്‍ത്തിയാക്കിയത്. വെള്ളറട സ്റ്റേഷന് പരിസരം തൊണ്ടി വാഹനങ്ങളെ കൊണ്ട് കുമിഞ്ഞുകൂടി പരാതിക്കാര്‍ക്ക് പോലും നിന്നുതിരിയാന്‍ സ്ഥലമില്ലാത്ത സാഹചര്യമായിരുന്നു. ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് നടപടി.
ഓരോ വാഹനത്തിന്റെയും പേരുവിവരങ്ങള്‍, കേസിന്റെ നമ്പര്‍ എല്ലാം രജിസ്റ്ററിലും വാഹനങ്ങളിലും ടാഗ് ചെയ്താണ് വാഹനങ്ങള്‍ ഇവിടെനിന്ന് മാറ്റിയത്. കേസുകള്‍ വിധിയാകുന്ന മുറയ്ക്ക് ഉടമയ്ക്ക് കൈമാറേണ്ടതാണെങ്കില് വെള്ളറട പൊലിസ് സ്റ്റേഷനെ സമീപിച്ച ശേഷം എ.ആര് ക്യാമ്പില്‍ പോയി അവിടുന്ന് വാഹനം ഉടമയ്ക്ക് കൈവശപ്പെടുത്താനുള്ള ക്രമീകരണമുണ്ട്.
ഇതെല്ലാവിവരങ്ങളും രജിസ്റ്ററിലും കമ്പ്യൂട്ടറിലും വ്യക്തമായി രേഖപ്പെടുത്തിയ ശേഷമാണ് വാഹനങ്ങള്‍ ഇവിടെനിന്ന് നീക്കം ചെയ്തത്. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ശ്രീകുമാര്‍, എസ്.ഐ മനോജ്, റൈറ്റര്‍ ക്രിസ്റ്റഫര്‍, സിവില്‍ പൊലിസ് ഉദ്യോഗസ്ഥരായ അഖിലേഷ്, ദീബു, പ്രണവ, എസ്.വിജയന്, സ്മിജു, അനി, ഷാജു തുടങ്ങി നിരവധി പൊലിസുകാരുടെ സാന്നിധ്യത്തിലാണ് വാഹനങ്ങളെ ഇവിടെനിന്ന് സുരക്ഷിതമായി ക്യാമ്പിലേക്ക് മാറ്റിയത്.